ദോഹ:മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പുറമണ്ണൂർ ഖത്തറിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "മജ്ലിസിയ ഖത്തർ" ഗെറ്റ് ടുഗദർ-2025 സംഘടിപ്പിച്ചു. അബൂഹമൂറിലെ അൽ-ജസീറ അക്കാദമിയിൽ നടന്ന പരിപാടിയിൽ1995 മുതൽ 2024 വരെ മജ്ലിസ് കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും കുടുംബാംഗങ്ങളും ഒത്തുകൂടി. ......

ദോഹ:പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ദേശീയ ആസൂത്രണ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ രക്ഷാകർതൃത്വത്തിൽ, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയും ദേശീയ ആസൂത്രണ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ഹസ്സൻ ബിൻ അലി അൽ താനി ദേശീയ സ്ഥിതിവിവരക്കണക്കിനു തുടക്കം കുറിച്ചു.ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്ന സാഹചര്യത്തിൽ ഡാറ്റാ ഭരണം മെച്ചപ്പെടുത്തുന്നതിനും അതിലേക്കുള്ള ആക്സസ് സുഗമമാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് നാഷണൽ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സ്ട്രാറ്റജി എന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിപറഞ്ഞു. ചടങ്ങിൽ നിരവധി മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും സാന്നിദ്ധ്യം വഹിച്ചു. ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്ന സാഹചര്യത്തിൽ ഡാറ്റാ ഭരണം മെച്ചപ്പെടുത്തുന്നതിനും അതിലേക്കുള്ള ആക്സസ് സുഗമമാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്ന നാഷണൽ പ്ലാനിംഗ് കൗൺസിൽ നാഷണൽ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സ്ട്രാറ്റജി ആരംഭിച്ചതെന്ന്എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രികുറിച്ചു.
മൂന്നാം ദേശീയ വികസന തന്ത്രത്തിന് അനുസൃതമായി, ഡാറ്റാ, സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ വികസനം മുന്നോട്ട് കൊണ്ടുപോകുകയാണ് ലക്ഷ്യം. ......
ദോഹ: ഐ സി എഫ് ദാറുല്‍ ഖൈര്‍ താക്കോല്‍ ദാന ഐ സി എഫ് ഇന്റർനാഷണൽ ഉപാധ്യക്ഷന്‍ പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ നിര്‍വഹിച്ചു. കണ്ണൂർ ജില്ലയിലെ കടവത്തൂർ സ്വദേശിക്കാണ് ദാറുൽ ഖൈർ നിർമിച്ചു നൽകിയത്.സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഷറഫ് സഖാഫി കടവത്തൂര്‍ പ്രോഗ്രാമിൽ അധ്യക്ഷത വഹിച്ചു. ......
മലപ്പുറം. ജീവിതം മുഴുവന്‍ മനുഷ്യ സേവനത്തിനായി ഉഴിഞ്ഞുവെച്ച് സ്വദേശത്തും വിദേശത്തും ജനഹൃയങ്ങള്‍ കീഴടക്കി ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കയെക്കുറിച്ച് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഓര്മ പുസ്തകം ഈസക്ക എന്ന വിസ്മയം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും ഉജ്വല മാതൃകയായിരുന്നു ഈസക്കയെന്നും ആ ജീവിതത്തിന്റെ ഓരോ ഏടുകളും പാഠപുസ്തകമാണെന്നും പ്രകാശനം ചെയ്ത് സംസാരിക്കവേ സാദിഖലി തങ്ങള്‍ പറഞ്ഞു. ......
കാശ്മീരിലെ പഹല്‍ഗാമിലെ ഭീകാരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി ഖത്തറിലെ തണ്ണീര്‍ പൊയില്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന് -മുക്കം അനുശോചനം രേഖപ്പടുത്തി. അസോസിയേഷന്റെ മാസാന്ത ജനറല്‍ ബോഡി യോഗത്തില്‍ മൌനമാചരിച്ചു കൊണ്ടാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ......
ദോഹ: കുവാഖ് വനിതാവേദി സ്മൈലിന് (സ്ട്രോംഗ് ആൻ്റ് മൈൻ്റ്ഫുൾ ഇനീഷ്യേറ്റീവ് ഫോർ ലേഡീസ് എംപവർമെന്റ്) യോഗവും പുതിയ കമ്മിറ്റി രൂപീകരണവും കാലിക്കറ്റ് നോട്ട്ബുക്ക് റെസ്റ്റോറന്റ് ഹാളിൽ നടന്നു. കുവാഖ് ഭാരവാഹികളുടെ നേതൃതൃത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ......